ആഗ്രോ­ ഫ്രൂ­ട്ട്‌സിൽ യന്ത്രങ്ങൾ തു­രു­ന്പെ­ടു­ത്ത് നശി­ക്കു­ന്നു : ജീ­വനക്കാ­ർ­ക്ക് മന്ത്രി­യു­ടെ­ ശകാ­രം


കൊല്ലം : കൃഷിവകുപ്പിന്റെ കീഴിലുള്ള ആഗ്രോ ഫ്രൂട്ട്‌സ് ഫാക്ടറിയിലും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനത്തിലും മന്ത്രി വി.എസ്.സുനിൽ കുമാറിന്റെ മിന്നൽപ്പരിശോധന. അധികൃതരുടെ നിരുത്തരവാദപരമായ സമീപനം നേരിൽ ബോധ്യപ്പെട്ട മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചു.  

ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ ഉപ യൂണിറ്റായി പുനലൂരിൽ പ്രവർ‍ത്തിച്ചുവരുന്ന ഫാക്ടറിയിൽ വ്യാഴാഴ്ച മൂന്നരയോടെയാണ് മന്ത്രി എത്തിയത്. ഫാക്ടറിയോടു ചേർന്ന പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് മന്ത്രി ആദ്യം പോയത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുറ്റത്ത് തുരുന്പെടുത്തുനശിക്കുന്ന 30 കൊയ്ത്തു−മെതിയന്ത്രം കണ്ട മന്ത്രി അന്പരന്നു. 20 കോടി ചെലവഴിച്ചു വാങ്ങിയ ഈ യന്ത്രങ്ങളിൽ പലതും തുരുന്പെടുത്ത് പ്രവർത്തനരഹിതമായ നിലയിലായിരുന്നു. ഉടൻ ‍തന്നെ കോർപ്പറേഷന്റെ മാനേജിംങ് ഡയറക്ടറെ ഫോണിൽ വിളിച്ച മന്ത്രി, യന്ത്രം സംബന്ധിച്ച ഫയലുകൾ അടിയന്തരമായി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. 

ഇൻ‍സ്റ്റിറ്റ്യൂട്ടിൽ കുട്ടികൾ മന്ത്രിക്കു മുന്നിൽ പരാതിയുടെ കെട്ടഴിച്ചു. ഹോസ്റ്റലിൽ ആഹാരം െവച്ചുകഴിക്കാൻ സൗകര്യമില്ലെന്നതടക്കമുള്ള പരാതികളായിരുന്നു കുട്ടികളുടേത്. പ്രശ്‌നങ്ങൾ അടിയന്തരമായി പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കുട്ടികളുടെ കാര്യങ്ങൾ കൂടുതൽ പരിഗണിക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. 

തുടർന്ന് ജ്യൂസ് നിർമ്മാണ ഫാക്ടറിയിലെത്തിയപ്പോഴാണ് മന്ത്രി രോഷാകുലനായത്. നിലത്ത് തറയോടുപോലും പാകാത്ത ഫാക്ടറി കെട്ടിടവും സ്ഥലസൗകര്യമില്ലാത്ത ഓഫീസും കണ്ട മന്ത്രി ചൊടിച്ചു.

ജീവനക്കാർ‍ക്ക് ഉത്തരവാദിത്വം ഉണ്ടാവേണ്ടതുണ്ടെന്ന് മന്ത്രി കയർത്തു. ജീവനക്കാർ‍ ന്യായീകരിക്കാൻ‍ ആരംഭിച്ചത് മന്ത്രിയെ കൂടുതൽ‍ ദേഷ്യം പിടിപ്പിച്ചു. വർഷങ്ങളായി ജനറൽ‍ മാനേജർ തസ്തിക ഒഴിഞ്ഞുകിടക്കുന്നതും മാർക്കറ്റിങ്ങിന് ഉദ്യോഗസ്ഥർ ഇല്ലാത്തതും മന്ത്രിയെ അന്പരപ്പിച്ചു. ഫാക്ടറി കെട്ടിടം പുനരുദ്ധരിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ജീവനക്കാരോട് നിർദ്ദേശിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed