വൻ­കി­ട ജലപദ്ധതി­കൾ പ്രാ­യോ­ഗി­കമല്ല : കാനം രാജേന്ദ്രൻ


ഇടുക്കി : ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ വൻകിട ജലപദ്ധതികൾ പ്രായോഗികമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നവീകരിച്ച സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസ് കെ.ടി ജേക്കബ് സ്മാരകം പൈനാവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരിസ്ഥിതിയും പ്രകൃതിയും കേന്ദ്രബിന്ദുവായിട്ടുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.  പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം ശാശ്വതമല്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായിരിക്കണം ഭരണകൂടം പ്രഥമ പരിഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അർഹരായ മുഴുവൻ കുടിയേറ്റ കർഷകർക്കും പട്ടയം നൽകുകയെന്നത് എൽ.ഡി.എഫിന്റെ പ്രഖ്യാപിത നയമാണ്. 

ജില്ലയിലെ കുടിയേറ്റ കർഷകരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമാണ് ഇടുപക്ഷ സർക്കാർ സഫലമാക്കിക്കൊണ്ടിരിക്കുന്നത്. 1977 ജനുവരി ഒന്നിന് മുന്പ് കുടിയേറിയ മുഴുവൻ കർഷകർക്കും പട്ടയം നൽകാനുള്ള നടപടികൾ അതിവേഗം നടപ്പാക്കുകയാണ്. ഭൂഭവന രഹിതർക്ക് ഭൂമിയും പാർപ്പിടവും ഭൂമിയും ഭവനവും നൽകാനുള്ള പദ്ധതി ആരംഭിച്ചു കഴിഞ്ഞു. അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed