കു​­​ടി​­​വെ​­​ള്ള​ത്തി​­​ന്‍റെ­ നി​­​ല​വാ​­​രം ഉ​റ​പ്പാ​­​ക്കും


കൊച്ചി : ഓഖി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടൽക്ഷോഭം ദുരന്തം  വിതച്ച വൈപ്പിൻ, ചെല്ലാനം മേഖലകളിൽ സ്കൂളുകളിലും അങ്കണവാടികളിലും ലഭിക്കുന്ന കുടിവെള്ളത്തിന്‍റെ നിലവാരം ഉറപ്പാക്കണമെന്ന്  ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള.  ഇത് സംബന്ധിച്ച് കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. കുടിവെള്ളത്തിന്‍റെ നിലവാരം ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർമാർ പരിശോധിച്ച് ഉറപ്പാക്കും. ചെല്ലാനത്ത് 25 സെപ്റ്റിക് ടാങ്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ചെല്ലാനം മേഖലയിൽ അഞ്ച് ടീമുകളും വൈപ്പിനിൽ രണ്ട് ടീമുകളുമാണ് ശുചിത്വമിഷന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. 

ചെല്ലാനത്ത് നാല് ജെ.സി.ബികളും വൈപ്പിനിൽ മൂന്നു ജെ.സി.ബികളും ശുചീകരണം നടത്തുന്നുണ്ട്. കടൽക്ഷോഭത്തെത്തുടർന്ന് നിരവധി നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തിൽ കുട്ടികൾക്ക് ലഭിക്കുന്ന കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാണ് നടപടി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed