ആയി­രത്തോ­ളം വരു­ന്ന മത്സ്യ തൊ­ഴി­ലാ­ളി­കൾ ബ്ലാ­ങ്ങാട് തീ­രം വി­ട്ടു­


ചാവക്കാട് : ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചതിന്റെ പശ്ചാത്തലത്തിൽ ആയിരത്തോളം വരുന്ന മത്സ്യ തൊഴിലാളികൾ ബ്ലാങ്ങാട് തീരം വിട്ടു. സംസ്ഥാനത്തെ വലിയ മത്സ്യങ്ങളുടെ പ്രധാന കേന്ദ്രമാണ് ബ്ലാങ്ങാട്. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന തിരുവനന്തപുരത്തെയും ഇതര സംസ്ഥാനങ്ങളിലെയും മുഴുവൻ മത്സ്യത്തൊഴിലാളികളും അവരവരുടെ നാട്ടിലേക്ക് മടങ്ങി. 

മത്സ്യബന്ധന യാനങ്ങളുമായെത്തി ബ്ലാങ്ങാട് കടപ്പുറത്ത് താമസിച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന പിഴിഞ്ഞം, പൂവാർ, പൂഞ്ഞാർ, കൊല്ലങ്കോട്, ഇനയം, പുതിയതുറ, പൂന്തുറ, കുളച്ചൽ, മാർത്താണ്ധം തുടങ്ങിയ സ്ഥലങ്ങളിലുള്ള മത്സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവരിൽ ചിലരുടെ ബന്ധുക്കൾ മരിക്കുകയും അപകടത്തിൽപെടുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed