ജി­ഷ്‌ണു­ കേസ് സി­.ബി­.ഐ അന്വേ­ഷി­ക്കും


ന്യൂഡൽഹി : ഏറെ അനിശ്ചിതത്വങ്ങൾ‍ക്കൊടുവിൽ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐയ്ക്ക്. കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ കോടതി കഴിഞ്ഞ തവണ കേന്ദ്ര സർ‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർ‍ന്നാണ് കേന്ദ്രം ഇന്ന് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മുന്‍പ് രണ്ട് തവണ കേസ് പരിഗണിക്കുന്പോഴും അന്വേഷണത്തിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു സി.ബി.ഐ. സി.ബി.ഐയ്ക്ക് അന്വേഷിക്കാൻ തക്ക പ്രത്യേകത കേസിനില്ലെന്നായിരുന്നു സി.ബി.ഐ അന്ന് അറിയിച്ചിരുന്നത്. ഇതിന്റെ പേരിൽ‍ കോടതിയിൽ‍ നിന്ന് രൂക്ഷവിമർ‍ശനവും ഏറ്റുവാങ്ങിയിരുന്നു.

കേസ് ഏറ്റെടുക്കുന്നതിൽ‍ സി.ബി.ഐ കാലതാമസം വരുത്തിയതിൽ‍ കോടതി ഇന്ന് അതൃപ്തി രേഖപ്പെടുത്തി. കേസ് വൈകിപ്പിച്ചത് തെളിവുകൾ ഇല്ലാതാക്കില്ലേയെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ ഹർ‍ജികളും സുപ്രീംകോടതി തീർ‍പ്പാക്കി. കേസിൽ‍ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയർ‍മാൻ കൃഷ്ണദാസ്, കോളജ് വൈസ് പ്രിൻ‍സിപ്പൽ‍ ശക്തിവേൽ‍ എന്നിവരുടെ ജാമ്യം റദ്ദാക്കാൻ സി.ബി.ഐക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

അതേ സമയം കേസ് സി.ബി.ഐ ഏറ്റെടുത്തതിൽ സന്തോഷം ഉണ്ടെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ പ്രതികരിച്ചു. നീതിപീഠത്തിന്റെ തീരുമാനത്തോട് ബഹുമാനം ഉണ്ടെന്ന് അമ്മ മഹിജയും പറഞ്ഞു.

പാന്പാടി നെഹ്‌റു കോളജിലെ എഞ്ചിനീയറിംഗ് വിദ്യാർ‍ത്ഥി ആയിരുന്ന ജിഷ്ണുവിനെ 2017 ജനുവരി ആറിനാണ് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 15ന് കേസ് സി.ബി.ഐയ്ക്ക് വിട്ട് സംസ്ഥാന സർ‍ക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കേസ് ഏറ്റെടുക്കാനാകില്ലെന്ന് നവംബർ ഒന്‍പതിന് സുപ്രിംകോടതിയെയും നവംബർ 17ന് സംസ്ഥാന സർ‍ക്കാരിനെയും സി.ബി.ഐ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണകാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്ര സർ‍ക്കാർ ആണെന്നും സി.ബി.ഐ അല്ലെന്നുമായിരുന്നു സംസ്ഥാന സർ‍ക്കാരിന്റെ വാദം. തുടർ‍ന്ന് കേന്ദ്ര സർ‍ക്കാരിനോട് നിലപാട് വ്യക്തമാക്കാൻ കോടതി നിർ‍ദ്ദേശിക്കുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed