വീട്ടമ്മയുടെയും മകളുടെയും മരണം: പ്രതി പിടിയിൽ


പാ­ലക്കാ­ട്: കേ­ണംപു­ള്ളി­യിൽ വീ­ട്ടമ്മയെ­യും മകളെ­യും കി­ണറ്റിൽ മരി­ച്ച നി­ലയിൽ കണ്ടെ­ത്തി­യ സംഭവത്തിൽ മുൻ പഞ്ചാ­യത്തംഗം പിടിയിൽ. നല്ലേ­പ്പി­ള്ളി­ പഞ്ചാ­യത്തി­ലെ­ 11-ാം വാ­ർ­ഡ് മുൻ അംഗവും സി­.പി­.എം മുൻ ലോ­ക്കൽ കമ്മി­റ്റി­ അംഗവു­മാ­യ കേ­ണംപു­ള്ളി­ എൻ.ദി­നേശ് ആണ് അറസ്റ്റി­ലാ­യത്. ദി­നേ­ശനെ­ സി.­പി­.എം പു­റത്താ­ക്കി­യതാ­ണ്. നവംബർ എട്ടി­നാ­ണ് കേ­ണംപു­ള്ളി­ ലാ­ലു­ നി­വാ­സിൽ ജയന്തി­ (38), ഓട്ടി­സം ബാ­ധി­ച്ച മകൾ അക്ഷര (17) എന്നി­വരെ­ വീ­ട്ടു­വളപ്പി­ലെ­ കി­ണറ്റിൽ മരി­ച്ച നി­ലയിൽ കണ്ടെ­ത്തി­യത്. ജയന്തി­യു­ടെ­ അയൽ­വാ­സി­യാ­യ ദി­നേശ് നി­രന്തരമാ­യി­ ശല്യം ചെ­യ്തി­രു­ന്നതാ­യി­ ജയന്തി­യു­ടെ­ ആത്മഹത്യക്കു­റി­പ്പി­ലു­ണ്ടാ­യി­രു­ന്നു­. അറസ്റ്റ് വൈ­കു­ന്നതി­നെ­തി­രെ­ ജനങ്ങളും വി­വി­ധ രാ­ഷ്ട്രീ­യ പാ­ർ­ട്ടി­കളും രംഗത്തെ­ത്തി­യി­രു­ന്നു­. തു­ടർ­ന്ന് എ.എസ്.പി­ ഇടപെ­ട്ടതോ­ടെ­യാ­ണ്­ പ്രതി­യെ­ അറസ്റ്റ് ചെ­യ്്തത്. പ്രതി­യെ­ ചി­റ്റൂർ കോ­ടതി­ റി­മാ­ൻ­ഡ് ചെ­യ്തു­.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed