നീ​​​­​​​തി­ ല​​​ഭ്യ​​​മാ​​​­​​​കു​​​­​​​ന്ന​​​തു​​­​​വ​​​രെ­ റോ­ഹി­ങ്ക്യകൾ­ക്ക് വേ­ണ്ടി­യു­ള്ള പോ­രാ­ട്ടം തു­ടരു­മെ­ന്ന് മാ­ർ­പാ­പ്പ


ധാക്ക : റോഹിങ്ക്യകൾ‍ക്കു നീതി ലഭ്യമാകുന്നതുവരെ അവർ‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നു മാർപാപ്പ. ബംഗ്ലാദേശ് സന്ദർ‍ശനത്തിനിടയിൽ റോഹിങ്ക്യൻ അഭയാർ‍ത്ഥികളുമായി നടത്തിയ വികാരനിർ‍ഭരമായ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മാർപാപ്പ പരസ്യമായി പ്രഖ്യാപനം നടത്തിയത്. ദൈവത്തിന്‍റെ സാന്നിധ്യത്തിനു റോഹിങ്ക്യ എന്നും പറയാമെന്ന് ഫ്രാൻസിസ് മാർ‍പാപ്പ കൂട്ടിച്ചേർത്തു.

മ്യാന്‍മറിൽ‍നിന്ന് ആട്ടിപ്പുറത്താക്കിയ രണ്ടു ലക്ഷത്തോളം വരുന്ന റോഹിങ്ക്യൻ അഭയാർ‍ത്ഥികളുടെ ഏതാനും പ്രതിനിധികളുമായി അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയിൽ‍ അഭയാർ‍ത്ഥികളുടെ വേദനകളും ദുരിതങ്ങളും വിശദമായി മാർ‍പാപ്പ കേട്ടു. തുടർ‍ന്നായിരുന്നു ‘റോഹിങ്ക്യ’ എന്ന് ദക്ഷിണേഷ്യൻ‍ പര്യടനത്തിനിടെ ആദ്യമായി എടുത്തുപറഞ്ഞത്. പിന്നീട് അഭയാർ‍ത്ഥികളോടൊപ്പം അവർ‍ക്കു വേണ്ടി പ്രത്യേക പ്രാർ‍ത്ഥനയും ഫ്രാൻസിസ് പാപ്പാ നടത്തി. കൂടിക്കാഴ്ചയ്ക്കിടെ കുട്ടികളും സ്ത്രീകളും അടക്കമുള്ള മുസ്ലിം അഭയാർ‍ത്ഥികൾ‍ പലരും മാർ‍പാപ്പ നൽ‍കിയ പ്രത്യേക പരിഗണനയിലും സ്‌നേഹത്തിലും വിങ്ങിക്കരഞ്ഞാണ് ആശ്വാസം പ്രകടിപ്പിച്ചത്.

മുസ്ലിം, ഹിന്ദു, ബുദ്ധ, ക്രൈസ്തവ നേതാക്കൾ‍ പങ്കെടുത്ത മതാന്തര− എക്യുമെനിക്കൽ‍ സമ്മേളനത്തിന്‍റെ അവസാനം നൂറുകണക്കിന് സദസ്യരുടെ സാന്നിധ്യത്തിലാണ് മാർ‍പാപ്പ റോഹിങ്ക്യൻ അഭയാർ‍ത്ഥികളുമായി ചർ‍ച്ച നടത്തിയത്.

ഓരോ അഭയാർ‍ത്ഥിക്കും പറയാനുള്ളതു കേൾ‍ക്കാനും അവരെ അനുഗ്രഹിക്കാനും മാർ‍പാപ്പ തയാറായി. കാണാനെത്തിയ 17 അഭയാർ‍ത്ഥികൾ‍ക്കും മാർ‍പാപ്പയുടെ പ്രത്യേക പതക്കം പാരിതോഷികമായി നൽകി. സ്വപ്‌നതുല്യമായ ആശ്വാസവും ശക്തിയുമാണ് മാർ‍പാപ്പയുമായുള്ള കൂടിക്കാഴ്ചയിലൂടെ ലഭിച്ചതെന്ന് സന്ദർ‍ശനത്തിനുശേഷം അഭയാർ‍ത്ഥികൾ‍ പറഞ്ഞു.

കർ‍ദിനാൾ‍മാരായ മാർ‍ ജോർ‍ജ് ആലഞ്ചേരി, ഡോ. ഓസ്‌വാൾ‍ഡ് ഗ്രേഷ്യസ്, ഡോ. ടെലസ്‌ഫോർ‍ ടോപ്പോ, ആർച്ച്ബിഷപ് ഡോ. പാട്രിക് ഡിസൂസ, നുണ്‍ഷ്യോ ഡോ. ജോർ‍ജ് കോച്ചേരി, മറ്റ് ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ തുടങ്ങിയവരും റോഹിങ്ക്യൻ അഭയാർ‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയിൽ‍ സാക്ഷ്യം വഹിച്ചു. 

മ്യാന്‍മർ മേധാവി ഓങ് സാൻ‍ സൂചിയുമായും സൈനികമേധാവി മിൻ ഓങ് ലെംഗുമായും പിന്നീട് ബംഗ്ലാദേശ് പ്രസിഡണ്ട് അബ്ദുൾ‍ ഹമീദ്, പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവരുമായും മാർ‍പാപ്പ നടത്തിയ ചർ‍ച്ചകളിലും റോഹിങ്ക്യൻ പ്രശ്‌നം സജീവമായി ഉന്നയിച്ചിരുന്നു.

ധാക്കയിലെ ആർ‍ച്ച് ബിഷപ് മന്ദിരത്തിന്‍റെ മൈതാനിയിൽ‍ നടന്ന കൂടിക്കാഴ്ചയ്ക്കായി ഫ്രാൻസിസ് പാപ്പാ എത്തിയതും പോയതും ബംഗ്ലാദേശിലെ പാവങ്ങളുടെ വാഹനമായ സൈക്കിൾ‍ റിക്ഷയിലായിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥൻ വലിച്ച സൈക്കിൾ‍ റിക്ഷയിലെ മാർ‍പാപ്പയുടെ യാത്ര പലർ‍ക്കും അത്ഭുതമായി. സഭ പാവങ്ങളോടൊപ്പമാണെന്നും ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ മാർ‍പാപ്പയുടെ പ്രഖ്യാപനം കൂടിയായിരുന്നു റിക്ഷാവണ്ടിയിലെ യാത്ര. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed