ഇറാനിൽ വൻ ഭൂകന്പം
അങ്കാറ : ഇറാനിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂകമ്പത്തിൽ നിരവധി പേർക്കു പരുക്കേതായി റിപ്പോർട്ടുകൾ. ഒട്ടേറെ വീടുകൾ തകർന്നിട്ടുണ്ട്. മൺചുമരുകളാൽ തീർത്ത വീടുകൾ ഒട്ടേറെയുള്ള കർമൻ പ്രവിശ്യയിലെ ഗ്രാമത്തിലാണു ഭൂകന്പം കനത്ത നാശനഷ്ടം വിതച്ചത്. രക്ഷാപ്രവർത്തകരുടെയും സൈന്യത്തിന്റെയും വൻ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 6.32നായിരുന്നു ആദ്യ ഭൂകമ്പം. പിന്നാലെ മുപ്പതോളം തുടർചലനങ്ങളുമുണ്ടായതോടെ പരിഭ്രാന്തരായ ജനങ്ങൾ ഗ്രാമങ്ങൾ വിട്ട് പലായനം ചെയ്തു. എട്ടു ഗ്രാമങ്ങളിലെ വീടുകൾക്ക് കേടുപാടുകളുണ്ടായതാണു റിപ്പോർട്ട്.


