രൂ­പമാ­റ്റം വരുത്തി­യ അന്­പതോ­ളം വാ­ഹനങ്ങൾ പി­ടി­കൂ­ടി­


തിരുവനന്തപുരം : രൂപമാറ്റം വരുത്തിയ അന്പതോളം വാഹനങ്ങൾ പോലീസ് പിടികൂടി. ഷാഡോ പോലീസ് ആൾട്ടർ ഈഗോ എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അന്പതോളം വാഹനങ്ങൾ പിടികൂടിയത്.  കമ്മിഷണർ പി.പ്രകാശിന്റെ നിർദ്ദേശപ്രകാരം ഡി.സി.പി ജയദേവിന്റെയും കൺട്രോൾ റൂം എസി സുരേഷ്് കുമാറിന്റെയും നേതൃത്വത്തിൽ ഷാഡോ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്.പിടികൂടിയ വാഹനങ്ങളുടെ റജിസ്ട്രേഷൻ മോട്ടോർ വെഹിക്കിൾ വകുപ്പുമായി സഹകരിച്ചു റദ്ദ് ചെയ്യാനാണു തീരുമാനം. 

 വാഹനങ്ങളുടെ ഉടമകൾക്കു പിഴ ചുമത്തുകയും ബോധവൽക്കണ ക്ലാസ് നടത്തുകയും ചെയ്യും. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ അമിതവേഗവും ശബ്ദവും  ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇത്തരം വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്നുവെന്നുമുള്ള പരാതികളുടെ  അടിസ്ഥാനത്തിലായിരുന്നു നടപടി. ഫോർട്ട്, മെഡിക്കൽ കോളജ്, വെള്ളയന്പലം, കവടിയാർ, ഈഞ്ചയ്ക്കൽ ബൈപാസ്, വഞ്ചിയൂർ, പേട്ട, മ്യൂസിയം, കരമന, പൂജപ്പുര, മണ്ണന്തല, വിഴിഞ്ഞം, കോവളം, വട്ടിയൂർക്കാവ് ഭാഗങ്ങളിൽനിന്നായി ബുള്ളറ്റ്, ഡ്യൂക്ക്, പൾസർ, എഫ്സെഡ്, യമഹ വൈബിഎക്സ്, ഹോണ്ട ട്വിസ്റ്റർ, തുടങ്ങിയ രൂപമാറ്റം വരുത്തിയ അൻപതോളം വാഹനങ്ങളാണു പിടികൂടിയത്.  വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ ഉണ്ടാകുമെന്നും കമ്മിഷണർ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed