മലിനീകരണം നിയമം കൊണ്ടുമാത്രം തടയാനാകില്ല: പത്മ മഹന്തി
ആലുവ : മലിനീകരണം നിയമം കൊണ്ടുമാത്രം തടയാനാകില്ലെന്ന് സംസ്ഥാന കാലാവസ്ഥ വ്യതിയാനവകുപ്പ് മേധാവി പത്മ മഹന്തി. സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഭൂമിത്രസേന ക്ലബ്ബുകളിലെ മധ്യമേഖലയിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സമൂഹത്തിൽ എല്ലാത്തരംമലിനീകരണം സൃഷ്ടിക്കുന്നത് മനുഷ്യനായതിനാൽ ഇതവസാനിപ്പിക്കാൻ മനുഷ്യൻ തന്നെ മനസ് വെയ്ക്കണമെന്നും അവർ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കാൻ യുവതലമുറ മുന്നോട്ട് വരണം. പ്രകൃതി വിഭാവങ്ങൾഅനാവശ്യമായി പാഴാക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണമെന്നും പത്മ മഹന്തി പറഞ്ഞു.
ആലുവ സെൻ്റ്. സേവ്യേഴ്സ് കോേളജിൽ നടന്ന ചടങ്ങിൽ അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു. ഇന്നത്തെ ഇക്കോ ടൂറിസം പദ്ധതികളെല്ലാം സമൂഹത്തിന് മറ്റൊരു വെല്ലുവിളിയാണെന്ന് സംസ്ഥാന വനം ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ. പി.എസ് ഈസ പറഞ്ഞു. ഡോ. ജോൺ സി. മാത്യു, ഒ. ഹമീദലി എന്നിവരും വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ടോം അഗസ്റ്റ്യൻ, രാഹുൽ രമേഷ്, വി.എ. റീത്താമ്മ എന്നിവർ പരിപാടിയിൽ സംസാരിച്ചു.


