ട്രഷറി­­­കളി­­­ലെ­­­ അനി­­­ശ്ചി­­­തത്വത്തി­­­ന്­­­ കാ­­­രണം ധനമന്ത്രി­­­യു­­­ടെ­­­ പി­­­ടി­­­പ്പു­­­കേ­­­ട് : കെ­­­. ശങ്കരനാ­­­രാ­­­യണൻ


കോഴിക്കോട് : സംസ്ഥാനത്ത് ട്രഷറികളിലെ അനിശ്ചിതത്വത്തിന് കാരണം ധനമന്ത്രിയുടെ പിടിപ്പുകേടാണെന്നു മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാന്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ധനമന്ത്രി ഉരുവിടുന്ന മന്ത്രമാണ് കിഫ്ബി. എന്നാൽ കിഫ്ബിയിൽ എന്താണുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് ശങ്കരനാരായണൻ ആവശ്യപ്പെട്ടു.

എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്നവർ ഇപ്പോൾ സംസ്ഥാനമാകെ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. നേതാക്കളെയും ഭരണാധികാരികളെയും മാധ്യമങ്ങൾ വിമർശിക്കാറുണ്ട്. നെഹ്്റുവും ഇന്ദിരാഗാന്ധിയും മൻമോഹൻ സിംഗുമൊക്കെ മാധ്യമ വിമർശനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ചിലർ മാധ്യമങ്ങൾക്കെതിരെ നടത്തുന്ന ആക്രോശം അരോചകമായി തോന്നുന്നുവെന്നും എന്തിനാണിവർ മാധ്യമങ്ങളെ ഇങ്ങനെ ഭയപ്പെടുന്നതെന്നറിയില്ലെന്നും ശങ്കരനാരായണൻ പറഞ്ഞു.

പി. ബീന അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് ടി. സിദ്ദീഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, കെ.പി.സി.സി സെക്രട്ടറി കെ.ജയന്ത്, കെ.പി ബാബു, വി. അബ്ദുൽ റസാഖ്, എം.പി ആദംമുൽസി, ഇ. മൊയ്തീൻ കോയ, പി.എം അബ്ദുറഹ്്മാൻ, യു.എസ് ജിജിത്ത് എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എസ്. അജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. മനോജ് ജോൺസൺ, വി.എം ശ്രീകാന്ത്, പി.കെ ജോസഫ്, എം. ഷാജു, എ. ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed