റു­­­ബെ­­­ല്ല വാ­­­ക്സി­­­നേ­­­ഷൻ എടുക്കാതെ മലപ്പുറത്ത് ഇനി­­­യും ആറ് ലക്ഷം കു­­­ട്ടി­­­കൾ


മലപ്പുറം : മീസിൽസ് − റുബെല്ല വാക്സിനേഷൻ സമയപരിധി കഴിയാനിരിക്കെ മലപ്പുറം ജില്ലയിൽ ഇനിയും ആറ് ലക്ഷം കുട്ടികൾ വാക്സിനേഷൻ എടുത്തില്ലെന്ന് റിപ്പോർട്ട്. ആകെ 12.41 ലക്ഷം കുട്ടികളിൽ 6,41,631 പേർ മാത്രമാണ് വാക്സിൻ എടുത്തിരിക്കുന്നത്. ഇന്നലെ മാത്രം 22,000 കുട്ടികൾ വാക്സിനെടുത്തു. ഇതോടെ ജില്ലയിൽ 51.66 ശതമാനം വാക്സിനേഷൻ നൽകി. വാക്സിനേഷന്റെ സമയപരിധി ഈ മാസം 18ന് തീരുമെങ്കിലും മലപ്പുറത്തെ പ്രത്യേക സാഹചര്യത്തിൽ 30 വരെ നീട്ടുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ആരോഗ്യവകുപ്പ്.

ജില്ലയിൽ വളവന്നൂർ ബ്ലോക്കാണ് വാക്സിനേഷനിൽ ഏറ്റവും പിറകിൽ. 1,00,877 കുട്ടികളുള്ളതിൽ 36,506 പേരെ വാക്സിനെടുത്തിട്ടുളളൂ. (36.19 ശതമാനം). കുറ്റിപ്പുറം, വേങ്ങര, തവനൂർ, പൊന്നാനിബ്ലോക്കുകളും പിന്നിലാണ്. ചുങ്കത്തറ ബ്ലോക്കാണ് വാക്സിനേഷനിൽ മുന്നിൽ. (75.84 ശതമാനം). എടക്കര − (93.52%), തിരുവാലി − (90.53%) എന്നീ പഞ്ചായത്തുകളും മുന്നിലെത്തി. നിലന്പൂർ, പെരിന്തൽമണ്ണ, വണ്ടൂർ ബ്ലോക്കുകളിലും മുന്നേറ്റമുണ്ടായി. ചെറിയമുണ്ടം പഞ്ചായത്തും വളരെ പിറകിലാണ്. (20 ശതമാനം മാത്രം).

സാധാരണ ഒരു ദിവസം ശരാശരി 12,000ത്തോളം പേരാണ് വാക്സിനെടുക്കാറുളളത്. വാക്സിനേഷൻ എല്ലാ കുട്ടികൾക്കും നിർബന്ധമാക്കിയ ജില്ലാ കലക്ടർ അമിത് മീണയുടെ ഉത്തരവിന് മികച്ച പ്രതികരണമാണുണ്ടായിരിക്കുന്നത്. ഒന്പത് മാസം പൂർത്തിയാവരും പത്താം ക്ലാസ് വരെയുമുളള എല്ലാ കുട്ടികൾക്കും വാക്സിനേഷൻ നിർബന്ധമാക്കിയതോടെ വിദ്യാലയങ്ങളിൽ രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമില്ല.

അതേസമയം, വാക്സിനേഷനെതിരെ വ്യാജ പ്രചാരണം നടത്തുന്ന സംഘടനകൾ, വ്യക്തികൾ എന്നിവർക്കെതിരെ ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റി ശിക്ഷാ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. വാക്സിനേഷന് തയ്യാറാവാത്ത രക്ഷിതാക്കളെ ബോധവൽക്കരിക്കും. ഇതിനുശേഷവും തയ്യാറായില്ലെങ്കിൽ താക്കീത് ചെയ്യും. കുട്ടികളുടെ അവകാശലംഘനമായും ഇതിനെ കാണും.

എന്നാലിപ്പോൾ, വാക്സിനേഷനെതിരെ സോഷ്യൽ മീഡിയകളിലെ പ്രചാരണം കുറഞ്ഞിട്ടുണ്ടെന്നും, ഇത്രയധികം കുട്ടികൾക്ക് വാക്സിൻ നൽകിയിട്ടും ഒരു പ്രശ്നവും വന്നിട്ടില്ലെന്ന രക്ഷിതാക്കളുടെ തിരിച്ചറിവും, അദ്ധ്യാപകർക്ക് ബോധവൽക്കരണം നൽകിയതും തുണയായതായി ജില്ലാ ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed