റേഷൻ ലഭിക്കാതെ യുപിയിൽ വീണ്ടും പട്ടിണി മരണം
ബറേലി : റേഷൻ ലഭിക്കാത്തതിനെ തുടർന്നുള്ള പട്ടിണി മരണം വീണ്ടും റിപ്പോർട്ട് ചെയ്തു. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലെ ബറേലിയിലാണ് പട്ടിണി മൂലം വയോധിക മരിച്ചത്. ബറേലിയിലെ ഇഷാഖ് അഹമ്മദിന്‍റെ ഭാര്യ സാകിന (50) ആണ് മരിച്ചത്. ഫത്തേഗഞ്ചിലെ ഭോലെ നഗറിലാണ് ഇഷാഖ് അഹമ്മദും സാകിനയും കഴിഞ്ഞിരുന്നത്.
കഴിഞ്ഞ അഞ്ച് ദിവസമായി സാകിന കിടപ്പിലായിരുന്നതിനെ തുടർന്ന് റേഷൻ കടയിൽ എത്താൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. സാകിനയ്ക്ക് അസുഖമാണെന്ന് അറിയിച്ചിട്ടും സാകിനയുടെ വിരലടയാളം പതിപ്പിച്ചാൽ മാത്രമേ റേഷൻ നൽകാൻ കഴിയുവെന്ന് പറഞ്ഞ കടയുടമ ഇഷാഖിന് റേഷൻ നൽകാൻ തയാറായില്ല. ഇതേ തുടർന്ന് ദന്പതികൾ പട്ടിണിയിലായിരുന്നു.
നേരത്തെ ജാർഖണ്ധിലെ സന്തോഷി കുമാരിയെന്ന പെൺകുട്ടി റേഷൻ ലഭിക്കാതെ പട്ടിണി മൂലം മരിച്ചത് വാർത്തയായിരുന്നു.


