ലൈ­­­സൻ­സില്ലാതെ പ്രവർ­­ത്തിച്ച മൂ­­­ന്ന് കു­­­പ്പി­­­വെ­­­ള്ള വി­­­തരണ കേ­­­ന്ദ്രങ്ങൾ പൂ­­­ട്ടി­­­


തൃശ്ശൂർ : ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കുപ്പിവെള്ള വിതരണകേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടികൾ വരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് കേന്ദ്രങ്ങൾ ഭക്ഷ്യസുരക്ഷാ വിഭാഗം മുൻകരുതലായി പൂട്ടി. ലൈസൻസ് നേടിയ ശേഷം മാത്രമേ ഇവ തുറന്നുകൊടുക്കൂ. 

തൈക്കാട്, തിരുവത്ര, കൊക്കാലെ എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളാണ് പൂട്ടിയത്. ഐ.എസ്.ഐ സർട്ടിഫിക്കറ്റ് ഇല്ലാതെ കുപ്പിവെള്ളം വിതരണം ചെയ്തതിനാണ് നടപടി. ഒന്നും രണ്ടും ലിറ്ററിന്റെ കുപ്പികളിലും 20 ലിറ്ററിന്റെ കാനുകളിലുമാണ് വെള്ളം വിതരണം ചെയ്തിരുന്നത്. ഐ.എസ്.ഐ, ബി.ഐ.എസ് സർട്ടിഫിക്കറ്റുള്ളവർക്കാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസൻസ് അനുവദിക്കുകയുള്ളൂ. ജില്ലയിലെ കുപ്പിവെള്ള നിർമ്മാണകേന്ദ്രങ്ങളിൽ നിന്നെടുത്ത സാന്പിളുകളിൽ പകുതിയിലേറെ കുടിക്കാൻ കൊള്ളില്ലെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed