കൊച്ചി മെട്രോ : പാർക്കിംഗ് സ്ഥലങ്ങളിലെ ഉയർന്ന നിരക്ക് പുനഃപരിശോധിക്കും
കൊച്ചി : മെട്രോയോടനുബന്ധിച്ചുള്ള പാർക്കിംഗ് സ്ഥലങ്ങളിലെ ഉയർന്ന നിരക്ക് പുനഃപരിശോധിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്. പാർക്കിംഗ് നിരക്കിനെക്കുറിച്ച് പല മേഖലകളിൽ നിന്ന് പരാതികൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോയുടെ മുട്ടം യാർഡ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
എം.ഡിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ഹനീഷ് മുട്ടം യാർഡിലെത്തുന്നത്. മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെ ആകർഷിക്കുന്നതിനാണ് ടിക്കറ്റ് നിരക്കിൽ ഇളവുൾപ്പെടെ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുട്ടം യാർഡിലെ സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി. ഡയറക്ടർ (പ്രോജക്ട്‌സ്) ടി. അർജുനൻ, ജനറൽ മാനേജർമാരായ കൊനെയ്ന്‍ ഖാൻ, എ.ആർ. രാജേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.


