ജി­ഷ്ണു­ കേ­സിൽ അന്വേ­ഷണം ഏറ്റെ­ടു­ക്കാ­ത്തത് വി­ജ്ഞാ­പനം ലഭി­ക്കാ­ത്തതി­നാ­ലെ­ന്ന് സി­.ബി­.ഐ


തി­രു­വനന്തപു­രം : ജി­ഷ്ണു­ പ്രണോയ് കേ­സിൽ അന്വേ­ഷണം കൈ­മാ­റി­കൊ­ണ്ടു­ള്ള സർ­ക്കാർ വി­ജ്ഞാ­പനം ലഭി­ച്ചി­ട്ടി­ല്ലെ­ന്ന് സി­.ബി­.ഐ സു­പ്രിം കോ­ടതി­യിൽ. വി­ജ്ഞാ­പനം ലഭി­ച്ച ശേ­ഷം മാ­ത്രമേ­ അന്വേ­ഷണം ഏറ്റെ­ടു­ക്കണമോ­യെ­ന്നു­ തീ­രു­മാ­നി­ക്കൂ­. അടു­ത്ത വ്യാ­ഴാ­ഴ്ചയ്ക്കകം സി­.ബി­.ഐ നി­ലപാ­ടറി­യി­ക്കണമെ­ന്നും അല്ലെ­ങ്കിൽ സ്വന്തം നി­ലയിൽ ഉത്തരവി­റക്കു­മെ­ന്നും കോ­ടതി­ വ്യക്തമാ­ക്കി­. 

ജി­ഷ്ണു­ പ്രണോയ് കേസ് സി­.ബി­.ഐയ്ക്ക് വി­ട്ടു­ കൊ­ണ്ട് ജൂൺ 15ന് സംസ്ഥാ­ന സർ­ക്കാ­ർ പു­റത്തി­റക്കി­യ വി­ജ്ഞാ­പനം ഇനി­യും സി­.ബി­.ഐയ്ക്ക് ലഭി­ച്ചി­ല്ല. വി­ജ്ഞാ­പനം സി­.ബി­.ഐയ്ക്ക് അയക്കാൻ ആഗസ്റ്റ് 14ന് ഡി­.ജി­.പി­ സംസ്ഥാ­ന ആഭ്യന്തരവകു­പ്പിന് നി­ർ­ദ്ദേ­ശം നൽ­കി­യി­രു­ന്നു­. എന്നാൽ വി­ജ്ഞാ­പനം ഇതു­വരെ­യും ലഭി­ച്ചി­ട്ടി­ല്ലെ­ന്ന് സി­.ബി­.ഐ അഭി­ഭാ­ഷകൻ സു­പ്രീം കോ­ടതി­യെ­ അറി­യി­ച്ചു­.

വി­ജ്ഞാ­പനം ലഭി­ക്കാ­തെ­ അന്വേ­ഷണം ഏറ്റെ­ടു­ക്കണമോ­ വേ­ണ്ടയോ­ എന്ന് തീ­രു­മാ­നി­ക്കാ­നാ­കി­ല്ല. എന്നാൽ എല്ലാ­നടപടി­ക്രമങ്ങളും പാ­ലി­ച്ചാണ് വി­ജ്ഞാ­പനം ഇറക്കി­യതെ­ന്നും ഇത് സി­.ബി­.ഐയ്ക്ക് കൈ­മാ­റി­യി­ട്ടു­ണ്ടെ­ന്നും സം സ്ഥാ­ന സർ­ക്കാ­രിന് വേ­ണ്ടി­ ഹാ­ജരാ­യ അഡീ­ഷണൽ സോ­ളി­സി­റ്റർ ജനറൽ‍ പി­.എസ് നരസിംഹ അറി­യി­ച്ചു­. 

ജൂ­ണിൽ നൽ­കി­യ സത്യവാ­ങ്മൂ­ലത്തിൽ വി­ജ്ഞാ­പനം ഇറക്കി­യതാ­യി­ പറയു­ന്നു­ണ്ടല്ലോ­ എന്ന് കോ­ടതി­ ആരാ­ഞ്ഞു­. ഈ സത്യവാ­ങ്മൂ­ലത്തിൽ‍ ഉറച്ചു­ നി­ൽ­ക്കു­ന്നതാ­യി­ സർ­ക്കാർ വ്യക്തമാ­ക്കി­. എന്നാൽ സി­.ബി­.ഐ അന്വേ­ഷണം ഏറ്റെ­ടു­ത്തി­ല്ലെ­ങ്കിൽ എന്ത് ചെ­യ്യു­മെ­ന്ന് കോ­ടതി­ സർ­ക്കാ­രി­നോട് ചോ­ദി­ച്ചു­. കേസ് ഏറ്റെ­ടു­ക്കു­മോ­യെ­ന്ന് ചൊ­വ്വാ­ഴ്ചയ്ക്കകം സി­.ബി­.ഐ അറി­യി­ക്കണം. ഇല്ലെ­ങ്കിൽ കോ­ടതി­ സ്വന്തം നി­ലയിൽ ഉത്തരവി­റക്കും. വ്യാ­ഴാ­ഴ്ചയാണ് കേ­സിൽ അന്തി­മവാ­ദം നടക്കു­ക. അതേ­സമയം, ജാ­മ്യ വ്യവസ്ഥയിൽ ഇളവ് തേ­ടി­യു­ള്ള കൃ­ഷ്ണദാ­സി­ന്റെ­ അപേ­ക്ഷ കോ­ടതി­ പരി­ഗണി­ച്ചി­ല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed