ആർ.സി.സിയിൽ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ഇല്ല

തിരുവനന്തപുരം : ആർ.സി.സിയിൽ നിന്നും രക്തം സ്വീകരിച്ച് കുട്ടിക്ക് എച്ച്.ഐ. വി ബാധയില്ലെന്ന് പരിശോധന ഫലം. ചെന്നൈയിലെ ലാബിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഡൽഹിയിലെ ലാബിലെ പരിശോധനയുടെ ഫലം കൂടി ലഭിച്ചെങ്കിൽ മാത്രമേ പൂർണ്ണമായി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ആർ.സി.സി അധികൃതർ പറഞ്ഞു.
ആർ.സി.സിയിൽ രക്താർബുദത്തിന് ചികിത്സ തേടിയ ആലപ്പുഴ സ്വദേശിനിയായ 9 വയസുകാരി രക്തം സ്വീകരിച്ചതിനെത്തുടർന്നു എയ്ഡ്സ് ബാധിതയായെന്ന വാർത്ത പുറത്ത് വന്നിരുന്നു. തുടർന്ന് വിദഗ്ദ്ധ സംഘം ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.