ആർ. ശ്രീലേഖ കൗൺസിലറായി തുടരും; നൽകിയത് പ്രവർത്തനങ്ങൾ സ്മൂത്താക്കാനുള്ള കത്ത്: വി.വി. രാജേഷ്


ഷീബ വിജയൻ


തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജിക്കത്ത് നൽകിയിട്ടില്ലെന്ന് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. പ്രവർത്തനങ്ങൾ സ്മൂത്താക്കാനുള്ള നിർദേശങ്ങളടങ്ങിയ കത്താണ് ലഭിച്ചത് എന്നാണ് മേയറുടെ വിശദീകരണം. ശ്രീലേഖ കൗൺസിലറായി തുടരും. എല്ലാ കൗൺസിലർമാരും മേയർക്ക് കത്ത് നൽകാറുണ്ടെന്നും രാജേഷ് പറഞ്ഞു. കൗൺസിലർ എന്ന നിലയ്ക്ക് ശ്രീലേഖയ്ക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭരണം നന്നായി പോകണം അത്രയല്ലേ ഉള്ളൂവെന്നും പ്രതിസന്ധി ഇല്ലായെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. ശ്രീലേഖ നൽകിയ പ്രവർത്തനങ്ങൾ സ്മൂത്താക്കാനുള്ള നിർദേശങ്ങളിൽ ചിലതിൽ പാർട്ടിയും ചിലതിൽ താനും ഇടപെടേണ്ടതാണെന്ന് രാജേഷ് മാധ്യമങ്ങളോട് വിശദീകരിച്ചു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിയ്ക്ക് ശ്രീലേഖയുടെ അപ്രതീക്ഷിത നടപടി വലിയ വെല്ലുവിളിയായിരുന്നു.

article-image

[ioii

You might also like

  • Lulu Exchange
  • Straight Forward

Most Viewed