'മാഗ്നറ്റിക്' കളിപ്പാട്ടത്തിന് ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ വിലക്ക്; അപകടസാധ്യത മുന്നറിയിപ്പ്


പ്രദീപ് പുറവങ്കര

മനാമ: ഒമ്പത് വയസ്സും അതിനുമുകളിൽ പ്രായമുള്ള കുട്ടികൾക്കായി വിപണിയിലുള്ള 'മാഗ്നറ്റിക്' (Magnetic) എന്ന കളിപ്പാട്ടത്തിനെതിരെ സുരക്ഷാ മുന്നറിയിപ്പുമായി ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം. മോഡൽ നമ്പർ 8888-3 ആയ ഈ കളിപ്പാട്ടം കുട്ടികൾക്ക് വലിയ അപകടസാധ്യതയുയർത്തുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

വ്യവസ്ഥാപിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഈ കളിപ്പാട്ടത്തിന്റെ ഉപയോഗം ഉടൻ അവസാനിപ്പിക്കണമെന്നും ഇവ സുരക്ഷിതമായി ഉപേക്ഷിക്കണമെന്നും ഉപഭോക്താക്കളോട് മന്ത്രാലയം അഭ്യർത്ഥിച്ചു. കുട്ടികൾക്കായി വാങ്ങുന്ന കളിപ്പാട്ടങ്ങളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും സുരക്ഷ മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും, ഉൽപ്പന്നങ്ങളിൽ നൽകിയിട്ടുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

article-image

adsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed