ദുരിതാശ്വാസ വാഹനത്തിന് പിഴയിട്ടു: എംവിഡി ഉദ്യോഗസ്ഥന് കാരണം കാണിക്കൽ ഇല്ലാതെ സസ്‌പെൻഷൻ
ഷീബ വിജയൻ
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. അടൂർ എം വി ഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥൻ ലൈജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. ജീപ്പിനു മുന്നിലെ ആഡംബര ലൈറ്റുകൾക്ക് 5200 രൂപയാണ് പിഴ ഈടാക്കിയത്. മെഴുവേലി സ്വദേശിയായ വാഹന ഉടമയ്ക്കാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിഴ ചുമത്തിയത്. ഓഫ് റോഡ് വാഹനം പ്രളയദുരിതത്തിൽപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായാണ് ആറന്മുളയിൽ എത്തിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെത്തിയ വാഹനത്തിന് പിഴയിട്ടതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
സംഭവത്തിൽ അബിൻ വർക്കി എംഎൽഎയും ഗതാഗതമന്ത്രിയോട് പരാതി പറഞ്ഞിരുന്നു. എംഎൽഎയുടെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ് പിഴത്തുക അടയ്ക്കുകയും ചെയ്തിരുന്നു. ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടയിൽ അല്ല, അടൂരിൽ വച്ചാണ് പിഴ ചുമത്തിയത് എന്നായിരുന്നു ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നത്.
dfdfdsds

