പഠിച്ചൊന്നും വരേണ്ടി വന്നില്ല; ചോദ്യത്തിനൊപ്പം ഉത്തരവും സൗജന്യമായി നൽകി കേരള സർവ്വകലാശാല


ഷീബ വിജയൻ

തിരുവനന്തപുരം: കേരള സർവ്വകലാശാല നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറിൽ ഉത്തരവും പ്രിന്റ് ചെയ്തുവന്നത് വലിയ സുരക്ഷാ വീഴ്ചയായി മാറുന്നു. ഇന്ന് നടന്ന ബിഎസ്‌സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഈ ഗുരുതര പിഴവ് കണ്ടെത്തിയത്. ചോദ്യപേപ്പറിലെ അഞ്ചാം ചോദ്യത്തിനൊപ്പമാണ് ഉത്തരവും ചേർത്ത് പ്രിന്റ് ചെയ്തിരിക്കുന്നത്. പരീക്ഷാ സമയത്ത് വിദ്യാർഥികളാണ് ഈ സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ചോദ്യപേപ്പറിൽ ഉത്തരവും ഉൾപ്പെട്ട ഗുരുതരമായ ഈ സംഭവം പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. പരീക്ഷാ നടത്തിപ്പിലെ ഈ വലിയ അനാസ്ഥയുമായി ബന്ധപ്പെട്ട് ബോർഡ് ഓഫ് എക്സാമിനേഷനോട് പരീക്ഷാ കൺട്രോളർ ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്.

article-image

erwderw

You might also like

  • Lulu Exchange
  • Straight Forward

Most Viewed