അഭിമന്യു വധക്കേസ്: എസ്ഡിപിഐക്കാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റം നിഷേധിച്ച് പ്രതികൾ


ഷീബ വിജയൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കേസിലെ പ്രതികളായ 16 എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായത്. പോലീസ് തങ്ങൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രതികൾ കോടതിയിൽ നിഷേധിച്ചു. പ്രോസിക്യൂഷൻ ആകെ 26 പ്രതികളുടെ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2018 ജൂലൈ 2 നാണ് മഹാരാജാസ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് അഭിമന്യു കുത്തേറ്റു മരിക്കുന്നത്. കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് മുൻപ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് ഈ രേഖകൾ വീണ്ടും തയ്യാറാക്കിയാണ് കോടതി വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു, തുടര്‍ന്ന് ഒമ്പത് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

article-image

asasdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed