എഞ്ചിനീയറിങ് പഠനം ചെലവേറും; സ്വാശ്രയ കോളജുകളിൽ ഫീസ് വർധനയ്ക്ക് സർക്കാർ അംഗീകാരം


ഷീബ വിജയൻ

സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലെ ഫീസ് 5 ശതമാനം വർധിപ്പിച്ചു. ഫീസ് റെഗുലേറ്ററി കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചുള്ള വാർഷിക ഫീസ് വർധനയാണിത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഈ വർധന നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഇത്തവണ ഒന്നിച്ച് 10 ശതമാനം വർധന വേണമെന്നാണ് മാനേജ്മെന്റുകൾ ആവശ്യപ്പെട്ടത് എങ്കിലും സർക്കാർ അത് പൂർണ്ണമായി അംഗീകരിച്ചില്ല. ഒടുവിൽ ഫീസ് 5 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഇതിനായുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. അതേസമയം, സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളജ് പ്രവേശനത്തിനുള്ള ഓപ്ഷൻ റജിസ്ട്രേഷൻ നിശ്ചയിച്ച സമയക്രമം പാലിക്കാൻ സർക്കാരിനായില്ല. ജൂൺ 30 മുതൽ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിക്കുമെന്നായിരുന്നു മന്ത്രി റോജി എം. ജോൺ അറിയിച്ചിരുന്നത്. എന്നാൽ, ഇതുവരെ ഇതിനായുള്ള ഔദ്യോഗിക വിജ്ഞാപനം പോലും പുറത്തിറക്കാൻ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിന് കഴിഞ്ഞിട്ടില്ല. സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളുടെ വാർഷിക ഫീസ് വർധന അംഗീകരിച്ച് കോളജുകളുമായി പ്രവേശന കരാർ ഒപ്പിടാൻ വൈകിയതാണ് വിജ്ഞാപനം നീണ്ടുപോകാൻ കാരണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

article-image

defrsdsfdews

You might also like

  • Lulu Exchange
  • Straight Forward

Most Viewed