കുംഭമേള വൈറൽ പെൺകുട്ടിയുടെ ഭർത്താവിന് തിരിച്ചടി; അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി
ഷീബ വിജയൻ
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഈ വിധി. ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് താരം കേരള ഹൈക്കോടതിയെ സമീപിച്ചത്.
പെൺകുട്ടിയുടെ പിതാവ് നൽകിയ പോക്സോ കേസിൽ ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് പ്രത്യേക കോടതിയാണ് തള്ളിയത്. നേരത്തെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട്, ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ ഫർമാന് ഒരു മാസത്തെ സാവകാശം ഹൈക്കോടതി നൽകിയിരുന്നു. മുൻകൂർ ജാമ്യം തള്ളിയതോടെ അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്നും പോലീസ് സംരക്ഷണം തുടരണമെന്നും ആവശ്യപ്പെട്ടാണ് ഫർമാൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ ഫർമാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ മധ്യപ്രദേശ് പോലീസ് ഇനി ശക്തമാക്കും.
defrswddesedas

