വീണയുടെ മൊഴികളിൽ പൊരുത്തക്കേട്; സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ ഇഡി വീണ്ടും ചോദ്യം ചെയ്യും


ഷീബ വിജയൻ

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ തന്നെ വീണയ്ക്ക് ഇഡി സമൻസ് നൽകുമെന്നാണ് സൂചന. കൊച്ചിയിലെ ഇഡി ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന ദീർഘമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടുന്നത്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ വീണ നൽകിയ മറുപടികളിൽ പലതും പരസ്പരവിരുദ്ധവും തൃപ്തികരവുമല്ലെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. സിഎംആർഎൽ കമ്പനിക്ക് എക്സാലോജിക് ഏതെങ്കിലും തരത്തിലുള്ള ഐടി സേവനങ്ങൾ കൃത്യമായി നൽകിയിട്ടുണ്ടോ എന്ന് തെളിയിക്കുന്ന ഡിജിറ്റൽ രേഖകളോ മറ്റ് തെളിവുകളോ ഹാജരാക്കാൻ ചോദ്യം ചെയ്യലിൽ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ വ്യക്തതയ്ക്കായി വീണ്ടും വിളിപ്പിക്കുന്നത്.

article-image

adwsadsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed