'ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതി നടപ്പാക്കണമെന്നില്ല'; പിഎം ശ്രീയിൽ കേന്ദ്ര നയത്തിന് മുന്നിൽ യുഡിഎഫ് കീഴടങ്ങിയെന്ന് പിണറായി


ഷീബ വിജയൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. പിഎം ശ്രീ പദ്ധതി കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കില്ലെന്നായിരുന്നു മുൻപ് യുഡിഎഫിന്റെ പ്രഖ്യാപിത നിലപാടെന്നും, യുഡിഎഫ് പൊതുവായും കോൺഗ്രസും മുസ്ലിം ലീഗും പ്രത്യേകമായും വലിയ വിവാദമാക്കിയ പദ്ധതിയാണിതെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുൻപ് എൽഡിഎഫ് സർക്കാർ ഈ പദ്ധതിക്കായി ഒപ്പിട്ടപ്പോൾ ബിജെപി-സിപിഎം ഡീൽ എന്നായിരുന്നു ഇവരുടെ പ്രധാന ആക്ഷേപം.

തങ്ങൾ അധികാരത്തിൽ വന്നാൽ പിഎംശ്രീ പദ്ധതി നടപ്പാക്കില്ലെന്നും അതിനെ അറബിക്കടലിൽ ഒഴുക്കുമെന്നും പ്രഖ്യാപിച്ചവരുടെ യഥാർത്ഥ സ്ഥിതിയാണ് എല്ലാവരും ഇപ്പോൾ കാണുന്നത്. മുൻ നിലപാടുകളെല്ലാം മറന്ന് പദ്ധതി നടപ്പാക്കാൻ യുഡിഎഫ് തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ്, തങ്ങളുടെ ശക്തമായ എതിർപ്പുകളെല്ലാം പെട്ടെന്ന് മാറ്റിവെച്ച് കേന്ദ്ര നയത്തിന് മുന്നിൽ യുഡിഎഫ് സർക്കാർ ഇത്ര വേഗത്തിൽ കീഴടങ്ങാൻ തീരുമാനിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും ചോദ്യം ചെയ്തു. എൽഡിഎഫ് സർക്കാർ ധാരണാപത്രം ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് അത് മരവിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

article-image

jghjghjghj

You might also like

  • Lulu Exchange
  • Straight Forward

Most Viewed