ഷിനു ചൊവ്വയുടെ നിയമനം വിവാദത്തിൽ; പരിശീലനം നീട്ടിവെക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം


ഷീബ വിജയൻ

തിരുവനന്തപുരം: ശരീര സൗന്ദര്യമത്സര വിജയി ഷിനു ചൊവ്വയെ പോലീസ് ഇൻസ്പെക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഷിനു ചൊവ്വയുടെ ഇൻസ്പെക്ടർ പരിശീലനം നീട്ടിവെക്കാൻ നിർദ്ദേശിച്ച മന്ത്രി, ഈ നിയമനത്തെക്കുറിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടതായും വാർത്താസമ്മേളനത്തിൽ അറിയിച്ചു. യാതൊരു കാരണവശാലും അനർഹരായ വ്യക്തികൾക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് സർക്കാരിന്റെ കർശന നിലപാടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കൃത്യമായ തുടർനടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

ശരീര സൗന്ദര്യമത്സര വിജയിയെ നേരിട്ട് ഇൻസ്പെക്ടറായി നിയമിച്ചതിനെതിരെ വലിയ രീതിയിലുള്ള ആക്ഷേപങ്ങളും പരാതികളും മന്ത്രിക്ക് ലഭിച്ചിരുന്നു. ഇന്ന് മുതൽ പരിശീലനം ആരംഭിക്കേണ്ടതായിരുന്നു ഷിനു ചൊവ്വയ്ക്ക് പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ തടസ്സം നേരിട്ടത്. അതേസമയം, തന്റെ ഇൻസ്പെക്ടര്‍ പരിശീലനം നീട്ടിയ തീരുമാനത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ഷിനു ചൊവ്വ പ്രതികരിച്ചു. താൻ യാതൊരുവിധ രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും, തന്റെ ഈ നിയമനം വഴി പ്രമോഷൻ നഷ്ടപ്പെടുമെന്ന് ഭയക്കുന്ന ചില ഉദ്യോഗസ്ഥരാണ് തനിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ഷിനു ചൊവ്വ കൂട്ടിച്ചേർത്തു.

article-image

adswdasdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed