ജെൻ-സിയെ കേൾക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടോ: ആത്മപരിശോധന വേണമെന്ന് ശശി തരൂർ
ഷീബ വിജയൻ
മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസിന് അർഹമായ രീതിയിൽ ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വിഷയത്തിൽ രാഹുൽ ഗാന്ധി തുടക്കത്തിൽ തന്നെ രംഗത്തുവന്നിരുന്നുവെങ്കിലും, ആ പ്രതിഷേധത്തെ വലിയൊരു ജനകീയ മുന്നേറ്റമാക്കി മാറ്റാൻ പാർട്ടിക്ക് സാധിച്ചില്ലെന്ന് തരൂർ തുറന്നടിച്ചു.
മുംബൈയിൽ സംഘടിപ്പിച്ച ഒരു സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരൂർ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ രാഹുൽ ഗാന്ധി തുടക്കത്തിൽ തന്നെ ശക്തമായ നിലപാട് എടുത്തത് തരൂർ എടുത്തുപറഞ്ഞു. എന്നാൽ, സിജെപിയുടെ പ്രഷേധങ്ങൾക്ക് ലഭിച്ചതുപോലെയുള്ള വലിയ ജനശ്രദ്ധ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രചാരണങ്ങൾക്ക് ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതിന്റെ കാരണങ്ങൾ പാർട്ടി സ്വയം വിശകലനം ചെയ്യണമെന്നും തരൂർ പറഞ്ഞു.
വിദ്യാർഥി വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നതിൽ കൂടുതൽ ജാഗ്രത വേണമെന്ന് ഓർമിപ്പിച്ച തരൂർ, "തെരുവിൽ പ്രതിഷേധിക്കേണ്ട വിഷയങ്ങളിൽ തെരുവിലും പാർലമെന്റിൽ ഉന്നയിക്കേണ്ടവ സഭയിലും" ശക്തമായി അവതരിപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. വിദ്യാർഥികളുടെ ആശങ്കകൾ മനസിലാക്കി അവർക്കൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കോൺഗ്രസിന്റെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർഥി സമ്പർക്ക പരിപാടിയിലും നീറ്റ് ക്രമക്കേടുകൾ ചർച്ച ചെയ്തിരുന്നുവെങ്കിലും പ്രതീക്ഷിച്ച ജനപിന്തുണ അത് നേടിയില്ലെന്ന് തരൂർ വ്യക്തമാക്കി. "ജനങ്ങളുടെ ശബ്ദം കേൾക്കുന്നതിൽ പാർട്ടിക്ക് പിഴവ് പറ്റിയോ? പുതുതലമുറയെ (ജെൻ-സി) തിരിച്ചറിയുന്നതിൽ വീഴ്ചയുണ്ടായോ?" എന്നീ നിർണായക ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
adfsdfsdfs

