പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു, ആഭ്യന്തര മന്ത്രാലയം അടിയന്തര റിപ്പോർട്ട് തേടി


ഷീബ വിജയൻ

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വൻ വിവാദമായതിനെ തുടർന്നാണ് നടപടി. വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ ഇവരെ പുറത്തിറക്കില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നത്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേഷ് കുമാർ എന്നിവർക്കാണ് പരോൾ ലഭിച്ചിരുന്നത്. പ്രതികൾക്ക് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും എത്താൻ കഴിയുന്ന രീതിയിൽ പരോൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രതികൾ നാട്ടിലെത്തുന്നത് വീണ്ടും സംഘർഷത്തിന് കാരണമാകുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ അടിയന്തരമായി ഇടപെട്ട് നാല് പ്രതികളുടെ പരോൾ തടഞ്ഞത്.

article-image

adsdfsadfsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed