സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങൾ തുടരുന്നതിനാൽ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരത്ത് 36 ഡിഗ്രിയും താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഏപ്രിൽ 30-ന് കണ്ണൂർ, കാസർകോട് ജില്ലകളിലും മെയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മഴ ലഭിച്ചേക്കും. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

article-image

sfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed