കീം ഫലം പ്രഖ്യാപിച്ചു; റോഷൻ രാജുവിന് ഒന്നാം റാങ്ക്


പ്രദീപ് പുറവങ്കര

സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഫാർമസി (കീം) പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 64,759 പേരാണ് എഞ്ചിനീയറിങ് പ്രവേശന യോഗ്യത നേടിയത്. 96,750 പേരായിരുന്നു പരീക്ഷ എഴുതിയത്. ഫാർമസി പ്രവേശന പരീക്ഷയിൽ 31,141 പേർ പരീക്ഷ എഴുതിയതിൽ 26,943 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചു. അങ്കമാലി അയ്യംപുഴ സ്വദേശി റോഷൻ രാജുവിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കണ്ണൂർ സ്വദേശി ധ്യാൻ തേജിനാണ്. തൃശൂർ സ്വദേശി വിസ്‌മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം ചോറ്റാനിക്കര സ്വദേശി എച്ച്. രോഹിത് കൃഷ്ണക്കാണ് നാലാം റാങ്ക്. ജെ.ഇ പരീക്ഷയിലും റോഷൻ രാജുവിന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. ഫാർമസിയിൽ തൃശൂർ കോട്ട സ്വദേശി വിനായക് നാരായണൻ ഒന്നാം റാങ്ക് നേടി. തൃശൂർ ഒല്ലൂർ സ്വദേശി ജസി ജസ്റ്റനാണ് രണ്ടാം റാങ്കും മലപ്പുറം സ്വദേശി ദിയ ഫാത്തിമയ്ക്കാണ് മൂന്നാം റാങ്ക്. ജൂലായ് എട്ടിനാണ് ആദ്യ അലോട്ട്‌മെന്റ്. സി.ബി.എസ്.ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് ഫലപ്രഖ്യാപനം വൈകിയതെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 22ന് പ്രഖ്യാപിക്കാനിരുന്ന പരീക്ഷാഫലം മാറ്റിവെച്ചിരുന്നു. സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിന്റെ മാർക്ക് ചേർക്കുന്നതിനായി സമയം അനുവദിക്കണമെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥനയെ തുടർന്നാണ് ഫലപ്രഖ്യാപനം മാറ്റിവച്ചത്.

article-image

defrsdews

You might also like

  • Lulu Exchange
  • Straight Forward

Most Viewed