ഗർഭച്ഛിദ്രം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കേസ്


ശാരിക / തിരുവനന്തപുരം

യുവതിയുടെ പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. അശാസ്ത്രീയമായി ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ, വിവാഹ വാഗ്ദാനം നൽകി പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമങ്ങാട് വലിയമല സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് വിവരം. യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു.

article-image

sdfdsf

You might also like

  • Straight Forward

Most Viewed