ചെങ്കോട്ട സ്ഫോടനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ


ഷീബ വിജയ൯

ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഫരീദാബാദ് സ്വദേശി സോയാബ് ആണ് അറസ്റ്റിലായത്. സ്‌ഫോടനത്തിന് മുൻപ് മുഖ്യ സൂത്രധാരൻ ഉമർ നബിക്ക് താമസ സൗകര്യം നൽകിയത് സോയാബ് ആണെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ മുഖ്യ സൂത്രധാരൻ ഉമറിന്റെ ആറ് കൂട്ടാളികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചെങ്കോട്ടയിലെ സ്ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെ എൻ.ഐ.എ. അന്വേഷണം ശക്തമാക്കിയിരുന്നു. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻ.ഐ.എക്ക് ലഭിച്ചുവെന്നാണ് സൂചന. ഡൽഹി സ്ഫോടനത്തിന്റെ സൂത്രധാരൻ എന്ന് കരുതുന്ന ഉമർ മുഹമ്മദും ഫരീദാബാദിലെ സംഘവും കൂടുതൽ ഭീകരാക്രമണങ്ങൾ പദ്ധതിയിട്ടിരുന്നു എന്നാണ് കണ്ടെത്തൽ.

article-image

adewdsedwsdesa

You might also like

Most Viewed