ട്രെയിനിൽ ധൈര്യമായി ഉറങ്ങാം; ലക്ഷ്യസ്ഥാനം എത്തുംമുമ്പ് റെയിൽവേ വിളിച്ച് ഉണർത്തും


ഷീബ വിജയ൯

കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ ലക്ഷ്യസ്ഥാനം അറിയാതെ ഉറങ്ങിപ്പോകുമോ എന്ന ആശങ്കയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ. യാത്രക്കാരെ ഇറങ്ങേണ്ട സ്റ്റേഷൻ എത്തുന്നതിന് അരമണിക്കൂർ മുമ്പ് വിളിച്ച് ഉണർത്തി അലേർട്ട് നൽകുന്ന ഈ സംവിധാനത്തിൻ്റെ പേരാണ് 'ഡെസ്റ്റിനേഷൻ അലേർട്ട്'. ദീർഘദൂര ട്രെയിനുകളിൽ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുക.

ഈ സേവനം രണ്ട് രീതിയിൽ യാത്രക്കാർക്ക് സജ്ജമാക്കാവുന്നതാണ്. ഒന്നാമതായി, റെയിൽവേയുടെ ടോൾ ഫ്രീ നമ്പറായ 139-ലേക്ക് വിളിച്ച് മെനുവിൽ നിന്ന് 'ഡെസ്റ്റിനേഷൻ അലേർട്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ടിക്കറ്റിൻ്റെ പിഎൻആർ നമ്പർ നൽകി സ്ഥിരീകരിച്ചാൽ അലേർട്ട് ആക്റ്റിവേറ്റ് ആകും. രണ്ടാമത്തെ രീതി സന്ദേശമയച്ച് ആക്റ്റിവേറ്റ് ചെയ്യുന്നതാണ്. ALERT <പിഎൻആർ നമ്പർ> എന്ന് ടൈപ്പ് ചെയ്ത് 139 ലേക്ക് സന്ദേശമയച്ചാലും ഡെസ്റ്റിനേഷൻ അലേർട്ട് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. ഈ രീതിയിൽ അലേർട്ട് സജ്ജമാക്കിയാൽ, ഇറങ്ങേണ്ട സ്റ്റേഷൻ അടുക്കുമ്പോൾ റെയിൽവേയുടെ കോൾ ലഭിക്കുന്നതാണ്.

article-image

dzsadsads

You might also like

  • Straight Forward

Most Viewed