"ചോദ്യം കേട്ട് പ്രകോപിതനാകരുത്; ഉത്തരമുണ്ടെങ്കിൽ പറയുക, അല്ലെങ്കിൽ മിണ്ടാതെ പോകുക": സുരേഷ് ഗോപിക്ക് ഉപരാഷ്ട്രപതിയുടെ ഉപദേശം


ഷീബ വിജയ൯

ന്യൂഡൽഹി: മാധ്യമങ്ങളുമായി അത്ര രസത്തിലല്ലാത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പൊതുരംഗത്തും മാധ്യമങ്ങൾക്കുമുന്നിലും എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ്റെ ഉപദേശം. ന്യൂസ് മേക്കർ പുരസ്കാരം സ്വീകരിക്കാനെത്തിയ സുരേഷ് ഗോപി ഉപരാഷ്ട്രപതിയെ കണ്ടുമുട്ടിയപ്പോഴാണ് ഈ നിർണായക ഉപദേശം നൽകിയത്.

സഹോദര തുല്യനായ സുഹൃത്തും വഴികാട്ടിയുമാണ് സി.പി. രാധാകൃഷ്ണൻ എന്ന് സുരേഷ് ഗോപി വിശേഷിപ്പിക്കാറുണ്ട്. പൊതുജനങ്ങൾക്ക് മുന്നിലെത്തുമ്പോൾ ഒരിക്കലും രോഷാകുലനാകരുതെന്നും ശാന്തനായിരിക്കണമെന്നുമാണ് ഉപരാഷ്ട്രപതി സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടത്. മാധ്യമങ്ങൾക്കു മുന്നിലെത്തുമ്പോഴും സംയമനം വിടരുതെന്നും രാധാകൃഷ്ണൻ ഓർമ്മിപ്പിച്ചു.

അദ്ദേഹത്തിൻ്റെ പ്രധാന ഉപദേശം ഇപ്രകാരമായിരുന്നു:

''ആളുകൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒരിക്കലും വികാരഭരിതനാകരുത്. മറുപടി പറയാൻ താൽപര്യമുണ്ടെങ്കിൽ അങ്ങനെ ചെയ്യുക. അല്ലെങ്കിൽ ഒന്നുമിണ്ടാതെ പോവുക.'' ഉപദേശം ലഭിച്ചപ്പോൾ സുരേഷ് ഗോപി എല്ലാം ഒരു ചിരിയോടെ തലയാട്ടി കേൾക്കുകയും ചെയ്തു.

article-image

acsasdas

You might also like

  • Straight Forward

Most Viewed