സിപിഎമ്മിന് തിരിച്ചടി; തിരുവനന്തപുരത്ത് ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് വിമത സ്ഥാനാർഥി
ഷീബ വിജയ൯
തിരുവനന്തപുരം: കോര്‍പറേഷന്‍ ഉള്ളൂര്‍ വാര്‍ഡില്‍ സിപിഎമ്മിന് വിമതഭീഷണി. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ദേശാഭിമാനി മുൻ ബ്യൂറോ ചീഫുമായിരുന്ന കെ. ശ്രീകണ്ഠന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കടകംപള്ളി സുരേന്ദ്രന്‍ തന്നെ പറഞ്ഞു പറ്റിച്ചെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മത്സരത്തിൽ നിന്ന് പിൻമാറില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപ ശബ്ദം ഉണ്ടാകും. അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. വിമതർ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ടെന്നും പാർട്ടി ഇതു വല്യ കാര്യമാക്കുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
ോോേോേോേ്
