കണ്ണൂർ സർഗവേദി കുടുംബസംഗമം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ കണ്ണൂർ ജില്ലക്കാരുടെ കലാസാംസ്കാരിക കൂട്ടായ്മയായ കണ്ണൂർ സർഗവേദിയുടെ കുടുംബസംഗമം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ വെച്ച് നടന്നു. പ്രസിഡന്റ് ബേബി ഗണേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ്, എഴുത്തുകാരിയും സംവിധായികയുമായ ലിനി സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. ഡൽഹി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു പരിപാടികൾക്ക് തുടക്കം കുറിച്ചത്.

വിശ്വകല സാംസ്കാരിക വേദിയുടെ മുതിർന്ന അംഗം രാജൻ കണ്ണൂർ, സർഗവേദി രക്ഷാധികാരികളായ അജിത് കണ്ണൂർ, രഞ്ജിത്ത് സി.വി. എന്നിവർ സംഗമത്തിൽ പങ്കെടുത്തു. സർഗവേദി സെക്രട്ടറി ബിജിത്ത് പരിപാടിക്ക് സ്വാഗതമാശംസിക്കുകയും, ട്രഷറർ ഉണ്ണികൃഷ്ണൻ എല്ലാവർക്കും നന്ദി പറയുകയും ചെയ്തു. ഹേമന്ത് രത്നം, ഷൈജു, വി.വി. ശശിധരൻ, രോഷിത് സന്തോഷ് തലവിൽ, മനോജ് പീലിക്കോട്, അഭിലാഷ് വേലുക്കായി, സനൽകുമാർ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

article-image

sdsdf

You might also like

  • Straight Forward

Most Viewed