ബി.ജെ.പിയിൽ കൂട്ടആത്മഹത്യ നടക്കുകയാണെന്ന് കെ. മുരളീധരൻ
ഷീബവിജയ൯
തിരുവനന്തപുരം: ളീധരൻ. ബി.ജെ.പിയിൽ കൂട്ടആത്മഹത്യ നടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോർപറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് തിരുവനന്തപുരത്തും നെടുമങ്ങാട്ടും ആർ.എസ്.എസ് പ്രവർത്തക൪ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ഒരു പാർട്ടിയിൽ നിന്ന് ഒന്നും കിട്ടിയില്ലെങ്കിൽ മറ്റൊരു പാർട്ടിയിലേക്ക് പോവുകയാണ് സാധാരണ ചെയ്യുക. പാർട്ടിയോടുള്ള പ്രതിബദ്ധതയാണ് പ്രവർത്തകരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. അതേസമയം, പാർട്ടിയുടെ വഴിപിഴച്ചപോക്കിൽ പ്രവർത്തകർക്ക് ദുഃഖമുണ്ട്. നേതൃത്വത്തിന്‍റെ കഴിവുകേടാണിത്. മുമ്പ് പരാതി പറയാൻ ആൾക്കാർ ഉണ്ടായിരുന്നു. ഇപ്പോ അവരും നിശബ്ദരാണ്. എല്ലാം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ആ വ്യക്തിക്ക് എന്താണ് കേരളമെന്ന് ഇപ്പോഴും മനസിലാക്കിയിട്ടില്ല. മലയാളിയായി ജനിച്ച അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ കേരളത്തിന് പുറത്താണ്. കേരളത്തിൽ ബി.ജെ.പി എന്താണ് മനസിലാക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് ബി.ജെ.പി 20 സീറ്റ് പോലും നേടില്ലെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ASasdads
