ആനന്ദ് ബിജെപിയില്‍ പ്രവര്‍ത്തിച്ചതായി അറിയില്ല : ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍
ഷീബവിജയ൯
തിരുവനന്തപുരം: ആനന്ദ് ബിജെപിയില്‍ പ്രവര്‍ത്തിച്ചതായി അറിയില്ലെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍. മരണം ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് കരമന ജയന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ആനന്ദ് ഉള്‍പ്പെട്ടിരുന്നില്ലെന്നും ജയന്‍ പറഞ്ഞു.
'ആദ്യം ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആനന്ദ്. ഒരു ചുമതലയിലും ആനന്ദ് ഉണ്ടായിരുന്നില്ല. മണ്ണ് മാഫിയയില്‍പ്പെട്ടയാളെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ല. വിജയസാധ്യത നോക്കിയാണ് വിനോദ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മണ്ണ് മാഫിയയില്‍പ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാത്രം മഠയന്മാരല്ല ഞങ്ങള്‍', കരമന ജയന്‍ പറഞ്ഞു. ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. വീടിന് പിന്നിലെ ഷെഡില്‍ ആനന്ദിനെ അബോധാവസ്ഥയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ കുറിപ്പായി എഴുതിയാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
ോേോ്േോ്േ
