അദ്വാനിയെ പുകഴ്ത്താൻ വേണ്ടി ശശി തരൂർ കോൺഗ്രസ് നേതാക്കളെ ഇകഴ്ത്തി കാണിച്ചു'; എം.എം ഹസൻ
ഷീബവിജയ൯
തിരുവനന്തപുരം: ശശി തരൂർ എംപി തല മറന്ന് എണ്ണ തേക്കുകയാണെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ.എൽ.കെ അദ്വാനിയെ പുകഴ്ത്താൻ വേണ്ടി കോൺഗ്രസിന്റെ നേതാക്കളെ ശശി തരൂർ ഇകഴ്ത്തി കാണിച്ചു. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ വന്നത്. തരൂരിന്റെ വിമർശനം വസ്തുതകൾ കണക്കിലെടുക്കാതെയാണ്. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് തരൂർ മാറിനിൽക്കണമെന്നും എം.എം ഹസൻ പറഞ്ഞു.
കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടിൽ പ്രമുഖ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലായിരുന്നു രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തെയടക്കം പേരെടുത്ത് വിമർശിച്ച് തരൂരിന്റെ വിമർശനം. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടത്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടെന്നും ഈ ആശയം ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും വ്യാപിച്ചു കഴിഞ്ഞെന്നും ശശി തരൂർ പറയുന്നു. ഇതിന് പിന്നാലെയാണ് എല്‍.കെ അദ്വാനിയെ പുകഴ്ത്തിക്കൊണ്ട് തരൂര്‍ എത്തിയത്. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരെ പോലെ അദ്വാനിയുടെ പതിറ്റാണ്ടുകളുടെ പൊതുസേവനത്തെ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നായിരുന്ന ശശി തരൂർ പറഞ്ഞത്.. എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ അദ്വാനിയെ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിനോടും ഇന്ദിരാഗാന്ധിയോടും താരതമ്യം ചെയ്ത് ഒരു നേതാവിന്റെയും പാരമ്പര്യം ഒരൊറ്റ സംഭവത്തിലേക്ക് ചുരുക്കരുതെന്ന് ശശി തരൂർ വാദിച്ചിരുന്നു. ഇതിനെതിരെ പല പ്രമുഖകോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു.
sdadasadsads
