യുഡിഎഫ് മികച്ച വിജയം നേടും, പഴയ തെറ്റുകൾ തിരുത്തുകയാണെന്ന് ശബരീനാഥൻ
ഷീബ വിജയൻ
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ.എസ്. ശബരീനാഥൻ. വിജയിക്കണം എന്ന ലക്ഷ്യം താഴെത്തട്ടിലുണ്ട്. പഴയ തെറ്റുകൾ തിരുത്തി മുന്നോട്ട് പോവുകയാണ്. ഒരു എംഎൽഎയോ മുൻ എംഎൽഎയോ കെപിസിസി ജനറൽ സെക്രട്ടറിയോ എന്നതല്ല കാര്യം. വ്യക്തികൾക്കല്ല പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ സ്മൃതി കുടീരം സന്ദർശനത്തിനിടെയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർഥി കൂടിയായ ശബരീനാഥന്‍റെ പ്രതികരണം. തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് തന്നെ ഒന്നാമത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
dfsfddfsfds
