യുഎസിൽ 40 ദിവസം നീണ്ട ഷട്ട്ഡൗൺ അവസാനിക്കുന്നു; സെനറ്റിൽ ഒത്തുതീർപ്പ്


ഷീബ വിജയൻ

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ നാൽപ്പത് ദിവസം നീണ്ട ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്. സർക്കാർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധന അനുമതി ബിൽ ജനുവരി 30 വരെ സെനറ്റ് അംഗീകരിച്ചു. ഇതിനെ എട്ടു ഡെമോക്രാറ്റ് അംഗങ്ങൾ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പാക്കാനും ധാരണയായി. അടച്ചിടൽ അവസാനിക്കാൻ ഇനി ജനപ്രതിനിധി സഭ അംഗീകരിക്കണം. തുടർന്ന് പ്രസിഡന്‍റ് ട്രംപ് ബില്ലിൽ ഒപ്പുവയ്ക്കണം. ഈ ആഴ്ച തന്നെ അതുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

അടച്ചുപൂട്ടൽ ആറാം ആഴ്ചയിലേക്ക് കടന്നതോടെ വർധിച്ചുവരുന്ന സാമ്പത്തിക, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലാണ് ഈ കരാർ വരുന്നത്. സൈന്യം, കോസ്റ്റ് ഗാർഡ് അംഗങ്ങൾ, പോലീസ് ഓഫീസർമാർ, ബോർഡർ പട്രോൾ സേന, ടിഎസ്എ സ്‌ക്രീനർമാർ, എയർ-ട്രാഫിക് കൺട്രോളർമാർ എന്നിവരുൾപ്പെടെ എല്ലാ ഫെഡറൽ ജീവനക്കാർക്കും ഈ കരാർ പ്രകാരം അവരുടെ വേതനം ലഭിക്കുമെന്ന് സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയുടെ അധ്യക്ഷയായ സെനറ്റർ സൂസൻ കോളിൻസ് വ്യക്തമാക്കി.

article-image

ാൈ്ോ്ിീാേീാേ

You might also like

  • Straight Forward

Most Viewed