മമ്മൂട്ടിയുടെ പേരിൽ പൊന്നിൻകുടം വഴിപാട്: പരിഹസിച്ച് കെ.പി ശശികല


ഷീബ വിജയൻ

കണ്ണൂർ: രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ പേരിൽ പൊന്നിൻ കുടം വഴിപാട് നടത്തിയതിൽ പരിഹാസവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. തിരുവനന്തപുരം സ്വദേശി എ. ജയകുമാർ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനുവേണ്ടി പൊന്നിൻകുടം വഴിപാട് നടത്തിയ വാർത്തയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചായിരുന്നു പരിഹാസം. 'നാളേയും അതവിടെ കണ്ടാൽ മതിയായിരുന്നു'- എന്നാണ് ശശികല പറഞ്ഞത്. മമ്മൂട്ടിക്കുവേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഉത്രം നക്ഷത്രത്തിലാണ് വഴിപാട് കഴിപ്പിച്ചത്.

രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് പൊന്നുംകുടം വെച്ച് തൊഴൽ. കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷേത്രത്തിൽ പൊന്നിൻകുടം വെച്ച് തൊഴുതിരുന്നു. കൂടാതെ ജയലളിത, യദിയൂരപ്പ തുടങ്ങി ശ്രീലങ്കയിലെ ഭരണാധികാരികൾ ഉൾപ്പെടെ നിരവധി പ്രമുഖർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൽകുടം വെച്ച് തൊഴുതിരുന്നു.

അതേസമയം, എട്ടുമാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി കൊച്ചിയിൽ തിരിച്ചെത്തി. ചികിത്സക്ക് ചെന്നൈയിലേക്ക് പോയശേഷം വ്യാഴാഴ്ചയാണ് അദ്ദേഹം കൊച്ചിയിൽ തിരിച്ചെത്തുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ആരോഗ്യപരിശോധന ഫലങ്ങൾ അനുകൂലമായി അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന വിവരം പുറത്തുവന്നിരുന്നു. തുടർന്ന് ഏതാനും ആഴ്ചകൾക്കുശേഷം ‘പാട്രിയറ്റ്’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലേക്ക് പോയിരുന്നു. ഷൂട്ടിങ് പൂർത്തിയാക്കി ചെന്നൈയിലെ വസതിയിൽ മടങ്ങിയെത്തിയ മമ്മൂട്ടി വ്യാഴാഴ്ച കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു.

article-image

dfdffdfd

You might also like

  • Straight Forward

Most Viewed