തിരുവോണം ബമ്പര്‍ ലോട്ടറി അടിച്ചത് നെട്ടൂര്‍ സ്വദേശിനിക്ക്


ശാരിക

കൊച്ചി l തിരുവോണം ബമ്പര്‍ ലോട്ടറി അടിച്ചത് നെട്ടൂര്‍ സ്വദേശിനിക്കാണെന്നും അവര്‍ രണ്ട് ടിക്കറ്റ് എടുത്തിരുന്നുവെന്നും ഏജന്റ് ലതീഷ്. അതിലൊരു ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. പാവപ്പെട്ട സ്ത്രീയാണ്. അര്‍ഹതപ്പെട്ട സ്ത്രീയ്ക്കാണ് ലോട്ടറി അടിച്ചതെന്നും ലതീഷ് കൂട്ടി‌‌‌‌‌ച്ചേ‌ർത്തു. വീട്ടുപണിയെടുത്താണ് ജീവിക്കുന്നത്. അവർക്ക് പൈസ കയ്യിൽ വന്നാൽ എന്തുചെയ്യണമെന്നുള്ള കാര്യങ്ങളിലടക്കം ധാരണക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചയോടെ ഭാഗ്യശാലി മാധ്യമങ്ങളെ കണ്ടേക്കുമെന്നും ലതീഷ് പറഞ്ഞു. മാസങ്ങളുടെ ഇടവേളയില്‍ തന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റുകള്‍ക്ക് ഒരു കോടിയും 25 കോടിയും അടിച്ചതിന്റെ സന്തോഷത്തിലാണ് ലോട്ടറി ഏജന്റായ ലതീഷ്. പാലക്കാട് തിരുവനന്തപുരം വഴി കൊച്ചി നെട്ടൂരിലേക്ക് എത്തിയ ഒരു ബമ്പര്‍ ഭാഗ്യ കഥയാണ് കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടത്. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.

ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂര്‍ വിട്ട് പോകാന്‍ സാധ്യത ഇല്ലെന്നും ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടി.

തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. വൈറ്റില നെട്ടൂരിലെ ഐഎൻടിയുസി ജങ്ഷനിലുള്ള ലതീഷ് എന്ന ഏജന്റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.

മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. TA 195990, TA 774395,TB 283210,TB 802404,TC 355990,TC 815065,TD 235591,TD 501955,TE 605483,TE 701373,TG 239257,TG 848477,TH 262549,TH 668650,TJ 259992,TJ 768855,TK 482295,TK 530224,TL 270725,TL 669171 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. ΤΑ 610117, TB 510517, TC 551940, TD 150095, TE 807156, TG 527595, TH 704850, TJ 559227, TK 840434, TL 581935 നമ്പരുകളാണവ. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. TA 191709, TB 741704, TC 228327, TD 259830, TE 827220, TG 268085, TH 774593, TJ 382595, TK 703760, TL 270654 എന്നീ നമ്പരുകൾക്കാണ് അഞ്ചാം സമ്മനം. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്.

article-image

ംംു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed