നിയന്ത്രണം നഷ്ടപ്പെട്ടു: കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം


ഷീബ വിജയൻ

കൊല്ലം I കൊല്ലം നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയറ്റത്തിൽ വാഹനത്തിന്റെ നിയന്ത്രം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് നാട്ടുകാർ. ബസിൽ ഉണ്ടായിരുന്ന ആരുടെയും പരിക്ക് ഗുരുതരമല്ല. തട്ടത്തുമല - വട്ടപ്പാറ റോഡിൽ ആണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ച വരെയായിരുന്നു സ്കൂൾ ഉണ്ടായിരുന്നത്. 25 ഓളം കുട്ടികളും ഡ്രൈവറും കിളിയുമാണ് അപകട സമയത്ത് ബസിൽ ഉണ്ടായിരുന്നത്.

article-image

CDXZDCDS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed