ഗൂഗിൾ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ; എം.വി. ജയരാജൻ


ഷീബ വിജയൻ 

തിരുവനന്തപുരം I ഗൂഗിൾ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ. രാഹുലിന്‍റെ അത്രയും തൊലിക്കട്ടി തിരുവനന്തപുരം മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. രാഹുൽ പീഡിപ്പിച്ച സ്ത്രീകളെല്ലാം കോൺഗ്രസ് കുടുംബത്തിലുള്ളവരാണ്. എന്നിട്ടും കോൺഗ്രസുകാർ രാഹുലിന് നമോവാകം ചൊല്ലി നിൽക്കുന്നു. രാഹുൽ വിഷയം മറച്ചു പിടിക്കാനാണ് പഴയ കസ്റ്റഡി മർദന ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. തെറ്റ് ചെയ്താല്‍ ഒരു പോലീസുകാരനെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ അല്ല കേരളം ഭരിക്കുന്നത്. കുറ്റക്കാരായ പോലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന് കെപിസിസി പ്രസിഡന്‍റ് പറഞ്ഞത് പഴയ ഓര്‍മയില്‍ നിന്നാണ്. ഉരുട്ടിക്കൊന്നവരെ സംരക്ഷിച്ചതാണ് കോണ്‍ഗ്രസിന്‍റെ പഴയ ഭരണമെന്നും അദ്ദേഹം പറഞ്ഞു. രാജനെ കൊന്നവരെ സംരക്ഷിച്ച ആളാണ് കരുണാകരൻ. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കും പോലീസ് മർദനം ഏറ്റിട്ടുണ്ട്. ആ പോലീസുകാർക്കെതിരെ നടപടി എടുത്തിട്ടില്ല. അതാണ് കോൺഗ്രസ് ചരിത്രമെന്നും ജയരാജൻ തുറന്നടിച്ചു.

article-image

asadssad

You might also like

Most Viewed