ഇനി അധ്യാപകരും പാമ്പുപിടിക്കണം; വനംവകുപ്പ് പരിശീലനം നൽകും

ഷീബ വിജയൻ
പാലക്കാട് I അധ്യാപകർക്ക് പാമ്പുപിടിക്കാൻ പരിശീലനം നൽകാൻ വനംവകുപ്പ്. പാമ്പുകൾ സ്കൂളിലെത്തിയാൽ പിടിച്ച് സുരക്ഷിത സ്ഥലത്തേക്കു മാറ്റാൻ അധ്യാപകരെ പ്രാപ്തരാക്കാനൊരുങ്ങുകയാണ് വനംവകുപ്പ്. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രീയമായി പാമ്പിനെ പിടികൂടുന്നത് എങ്ങനെയെന്ന് പരിശീലിപ്പിക്കും. ആദ്യം പാലക്കാട് ജില്ലയിലാണ് പരിശീലനം. ഈമാസം 11ന് ഒലവക്കോട് ആരണ്യഭവനിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയാണ് പരിശീലനം. ചെലവ് വനംവകുപ്പ് വഹിക്കും. പാലക്കാട്ടെ അധ്യാപകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. സ്കൂളുകളിൽ പാമ്പുകളെ കൂടുതലായി കണ്ട ജില്ലയെന്ന നിലയിലാണ് പാലക്കാടിനെ ആദ്യം തെരഞ്ഞെടുത്തത്. മറ്റു ജില്ലകളിലും പരിശീലന ക്ലാസ് സംഘടിപ്പിക്കും.
പാമ്പിനെ പിടിച്ച് സുരക്ഷിതസ്ഥലത്തേക്കു മാറ്റൽ, ഇനം തിരിച്ചറിയൽ, കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ തുടങ്ങിയ വിവരങ്ങളാണ് ഒരുദിവസത്തെ പരിശീലനത്തിലൂടെ നൽകുക. ഇത് സംബന്ധിച്ച സർക്കുലർ വനം വകുപ്പ് പുറത്തിറക്കി.
AQDWDWSDSA