കള്ളക്കേസിൽ തളരില്ല, ഇങ്ങനെയെങ്കില്‍ ആയിരം കേസില്‍ പ്രതിയാകാന്‍ തയാറാണ്: ചാണ്ടി ഉമ്മന്‍ എംഎൽഎ

ഷീബ വിജയൻ
കോട്ടയം: മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞുള്ള പ്രതിഷേധത്തിന് പിന്നാലെ കേസെടുത്തതിൽ പ്രതികരിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കള്ളക്കേസ് എടുത്തതുകൊണ്ട് തളരില്ലെന്നും ഇതുപോലുള്ള ആയിരം കേസില്‍ പ്രതിയാകാന്‍ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ബിന്ദുവിന്‍റെ കുടുംബത്തിന് വേണ്ട സഹായം എത്തിക്കണം, കുടുംബത്തിന് ജോലി, 25 ലക്ഷം രൂപ, ചികിത്സാ ചെലവ് എഴുതിത്തള്ളണം എന്നതടക്കം കുടുംബത്തോട് സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്ന് പറയാനായായിരുന്നു ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബിന്ദുവിന്‍റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്.
അതേസമയം ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ 5ലക്ഷം നൽകും. ചാണ്ടി ഉമ്മൻ MLA ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്നലെ തിരച്ചിൽ ആരംഭിച്ചത്. ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവും മകളും ചാണ്ടി ഉമ്മനോട് പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തിരച്ചിൽ നടക്കുന്നില്ലെന്ന് പരാതി ഉയർന്നു. പിന്നീട് ചാണ്ടി ഉമ്മൻ പരാതി പറഞ്ഞതോടെയാണ് തിരച്ചിൽ ആരംഭിച്ചത്.
അതേസമയം ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. പിന്നീട് രക്ഷാപ്രവർത്തനമുൾപ്പെടെ നടന്നത് ചാണ്ടി ഉമ്മൻ്റേയും പ്രതിഷേധത്തെ തുടർന്നാണ്.
കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനപൂർവ്വം എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ സ്ഥാനാതിരിക്കാൻ വീണാ ജോർജ് അർഹയല്ല എന്ന് തെളിയിച്ചു. ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യത്തിൽ നിന്ന് കോൺഗ്രസും UDF പിന്നോട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
മോ്േോേോേ്ോേ