കേന്ദ്രത്തിന്‍റേത് അപഹാസ്യമായ ഉപാധികൾ, അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ശശീന്ദ്രൻ


ഷീബ വിജയൻ 

തിരുവനന്തപുരം: വന്യജീവി പ്രശ്നത്തിലെ കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന നിലപാടാണിത്. വെടിവയ്ക്കാൻ കേന്ദ്രം പറയുന്ന ചട്ടങ്ങൾ അപ്രായോഗികമാണെന്നും കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്‍റെ പ്രതികരണം അർധസത്യങ്ങൾ മാത്രമാണെന്നും ശശീന്ദ്രൻ വിമർശിച്ചു. അപഹാസ്യമായ ഉപാധികളാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. കടുവ, പുലി എന്നിവ ജനവാസ കേന്ദ്രങ്ങളിൽ എത്തിയാൽ കേന്ദ്രം നിർദേശിച്ച ചട്ടങ്ങൾ പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

article-image

dsvvsdsdesw

You might also like

  • Lulu Exchange
  • Straight Forward

Most Viewed