അൻവറിന്‍റെ സ്ഥാനാർഥിത്വം എൽഡിഎഫിനെ ബാധിക്കുന്ന കാര്യമല്ല: എം. സ്വരാജ്


ഷീബ വിജയൻ

മലപ്പുറം: അൻവറിന്‍റെ സ്ഥാനാർഥിത്വം ഒരിക്കലും എൽഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്ന് നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജ്. ആർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ഒരു വോട്ടർ എന്ന നിലയിൽ എല്ലാവരുടേയും അവകാശമാണ് അതെന്നും എം. സ്വരാജ് പറഞ്ഞു. നിലമ്പൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വോട്ടുള്ള ആർക്കുവേണമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാം. പി.വി. അൻവർ മത്സരിക്കാൻ തീരുമാനിച്ചാൽ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ല. അത് അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യമാണ്, അവകാശമാണ്. നിലമ്പൂരിലെ വോട്ടർ എന്ന നിലയിൽ അങ്ങനെ മാത്രമേ ആശംസിക്കാനേ സാധിക്കൂ എന്നും സ്വരാജ് വ്യക്തമാക്കി.

article-image

FGSDGFS

You might also like

Most Viewed